ഒരു സ്ത്രീ ഇറച്ചി വിതരണ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. ഒരു ദിവസം, അവൾ അവളുടെ ജോലി പൂർത്തിയാക്കിയശേഷം ഷെഡ്യൂളിൽ ഇല്ലാതെ, ഇറച്ചി തണുപ്പിക്കുന്ന ഫ്രീസർ മുറിയിലേക്ക് പോയി നിർഭാഗ്യ നിമിഷം, അതിന്റെ വാതിൽ അടഞ്ഞു പോയി. ആരുടേയും ഒരു സഹായവുമില്ലാതെ അവൾ അകത്ത് പൂട്ടിയിട്ട നിലയിലായി.
അവൾ നിലവിളിച്ചു കൊണ്ട് കതക് മുട്ടിയെങ്കിലും തുറക്കാൻ ആരുമില്ലായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ജോലി കഴിഞ്ഞു പോയിരുന്നു. അഞ്ച് മണിക്കൂർ കഴിഞ്ഞ്, അവൾ തണുത്ത് മരവിച്ചിരിക്കുമ്പോൾ, അല്ല മരണത്തോട് അടുത്തിരിക്കുമ്പോൾ. ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഒടുവിൽ വാതിൽ തുറന്നത്. ആ മരണത്തിൽ നിന്ന് അവൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അവൾ പിന്നീട് സെക്യൂരിറ്റിക്കാരനോട് ചോദിച്ചു. നിങ്ങൾ എന്തിന് വാതിൽ തുറക്കാൻ വന്നു. അത് നിങ്ങളുടെ പതിവ് ജോലിയായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ വിശദീകരിച്ചു: "ഞാൻ ഇതിൽ പ്രവർത്തിക്കാൻ തുടങ്ങി 35 വർഷമായി, നൂറുകണക്കിന് തൊഴിലാളികൾ എല്ലാ ദിവസവും അകത്തേക്കും പുറത്തേക്കും വരികയും പോവുകയും ചെയ്യും, എന്നാൽ നിങ്ങൾ അതിൽ വ്യത്യസ്തമായ ഒരാളാണ്. രാവിലെ എന്നെ അഭിവാദ്യം ചെയ്യുന്ന ഒരാൾ.
എല്ലാ രാത്രിയും പോകുമ്പോൾ എന്നോട് വിട പറയുകയും ചെയ്യുന്ന ഒരേ ഒരാൾ. ജോലിക്ക് ശേഷം ഞാൻ അദൃശ്യനാണെന്ന മട്ടിലാണ് പലരും എന്നോട് പെരുമാറാറുള്ളത്. ഇന്ന്, നിങ്ങൾ ജോലിക്ക് റിപ്പോർട്ട് ചെയ്തത് ഞാൻ ഓർക്കുന്നു, മറ്റ് ദിവസങ്ങളിൽ ചെയ്യാറുള്ള പോലെ, നിങ്ങൾ ലളിതമായി എന്നെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം ജോലി ശേഷം ഞാൻ കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു നിങ്ങളുടെ "ബൈ, കാണാം നാളെ കാണാം എന്ന് നിങ്ങൾ പറയുന്നത് കേൾക്കാൻ". പക്ഷെ ഇത്രനേരമായും അത് കണ്ടില്ല.
അതിനാൽ, ഞാൻ ഫാക്ടറി ചുറ്റും പരിശോധിക്കാൻ തീരുമാനിച്ചു നിങ്ങളുടെ 'ഹായ്', 'ബൈ' എന്നിവയ്ക്കായി ഞാൻ കാത്തിരിക്കുന്നു എല്ലാ ദിവസവും. കാരണം അത് ഞാൻ ആരാണെന്ന് എന്നെ ഓർമ്മിപ്പിച്ചിരുന്നു, എനിക്ക് എന്നോടുതന്നെ ഒരു മതിപ്പ് തോന്നിപ്പിച്ചിരുന്നു. ഇന്ന് നിങ്ങളുടെ വിടവാങ്ങൽ കേൾക്കാതെയായപ്പോൾ ഞാൻ ചിന്തിച്ചു എന്തോ സംഭവിച്ചു. അതുകൊണ്ടായിരുന്നു ഞാൻ നിങ്ങൾക്കായി എല്ലായിടത്തും തിരഞ്ഞത് ." താഴ്മയുള്ളവരായിരിക്കുക, ചുറ്റുമുള്ളവരെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക. ആളുകളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുക എല്ലാ ദിവസവും നിങ്ങളുടെ പാതയിൽ കാണുന്നവരെ ബഹുമാനിക്കുക, നിങ്ങൾക്കറിയില്ല നാളെ എന്ത് സംഭവിക്കുമെന്ന് ..
Comments