blog

രക്ഷാകർതൃത്വത്തിനുള്ള ജ്ഞാനം

1- നിങ്ങളുടെ കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി നൽകുന്നത് ഒഴിവാക്കുക.  താൻ ആഗ്രഹിക്കുന്നതെല്ലാം നേടാനുള്ള അവകാശം തനിക്കുണ്ടെന്ന് വിശ്വസിച്ച് അവൻ വളരുന്നത് ഭാവിയിൽ ദോഷം ചെയ്യും.

2-നിങ്ങളുടെ കുട്ടി അപമാനകരമായ വാക്കുകൾ പറയുമ്പോൾ ചിരിക്കാതിരിക്കുക സന്തോഷിക്കാതിരിക്കുക.  അനാദരവ് വിനോദമെന്ന് കരുതി അവർ വളരാൻ ഇടയാകും.

3-അവന്റെ മോശം പെരുമാറ്റത്തിന് അവനെ ശകാരിക്കാതെയും ശിക്ഷണം നൽകാതെയും പെരുമാറുന്നത് ഒഴിവാക്കുക.  സമൂഹത്തിൽ നിയമങ്ങളൊന്നുമില്ലെന്ന് കരുതി അവൻ വളരാൻ ഇടയാകും.

4- നിങ്ങളുടെ കുട്ടി സൃഷ്ടിക്കുന്ന ഏത് പ്രശ്നത്തിന്റെയും ഉത്തരവാദത്വം എടുക്കുന്നത് ഒഴിവാക്കുക.  തന്റെ കുഴപ്പത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവർ ഏറ്റെടുക്കണമെന്ന് വിശ്വസിക്കുന്നവനായി അവൻ വളരും.

5- ടിവിയിൽ ഏതെങ്കിലും പരിപാടി കാണാൻ അവനെ അനുവദിക്കുന്നത് ഒഴിവാക്കുക.  കുട്ടിയും മുതിർന്നവനും തമ്മിൽ വ്യത്യാസമില്ലെന്ന് കരുതി അവൻ വളരും.

6- നിങ്ങളുടെ കുട്ടി ആവശ്യപ്പെടുന്ന പണമെല്ലാം നൽകുന്നത് ഒഴിവാക്കുക.  പണം സമ്പാദിക്കുന്നത് എളുപ്പമാണെന്ന് കരുതി അവൻ വളരും, പിന്നീട് അതിനായി മോഷ്ടിക്കാൻ മടിക്കില്ല.

7- അയൽക്കാർക്കും അധ്യാപകർക്കും പോലീസിനുമെതിരെ അവൻ വഴക്കുണ്ടാക്കുമ്പോൾ എപ്പോഴും അവന്റെ പക്ഷത്ത് നിൽക്കുന്നത് ഒഴിവാക്കുക.  താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും മറ്റുള്ളവരാണ് കുഴപ്പം പിടിച്ചതെന്നും എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നും ചിന്തിച്ച് അവൻ വളരും.

8- നിങ്ങൾ ആരാധനാലയത്തിൽ പോകുമ്പോൾ അവനെ വീട്ടിൽ തനിച്ചാക്കി പോകുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം ദൈവം ഇല്ലെന്ന് കരുതി അവൻ വളരും.

നമ്മുടെ മക്കളുടെ മേലുള്ള നമ്മുടെ അദ്ധ്വാനം വെറുതെയാകാതിരിക്കട്ടെ



Comments

  • pshgEQNM

    555

    16-Oct-2024
  • pshgEQNM

    555

    16-Oct-2024
  • pshgEQNM

    20

    16-Oct-2024

Make A Comment